http://WWW.MENTORHRS.IN
MENTORMANAGEMENTCONSULTANTS 5901b00adf71d80ab0b101fd False 45 7
OK
background image not found
Updates
2018-09-24T06:30:54
update image not found
We are featured at Future Kerala Daily - Business news paper. We are leading ISO Consultants from Calicut- Kerala.
2018-09-18T07:39:21
update image not found
OHSAS 18001:2007 STANDARD UPDATION Dear customers, OHSAS 18001:2007 is replaced with ISO 45001:2018. Call us for more details. Contact 9388 886886 ISO Calicut, ISO Consultants in Calicut
2018-09-06T08:03:48
update image not found
ISO certification consultants in Kozhikode we are doing ISO consultancy in Dubai, Saudi Arabia and Qatar also. Feel free to call us on +91 8893886886, 9388886886 ISO Calicut, ISO Certification Consultants in Kozhikode, ISO Certification
2018-09-01T07:34:53
update image not found
We are leading ISO consultants in Calicut. We are providing ISO consultancy and ISO certification for clients in India and Abroad. We will support you in implementation of best systems for your organisation . We are offering implementation and certification in best rates . Feel free to call us on 9388 886886 for details. ISO Calicut, ISO Certification Calicut, ISO Consultants Calicut, ISO 9001:2015 certification
2018-08-30T05:52:45
update image not found
കച്ചവടത്തിൽ കേമനാകാൻ എന്തെങ്കിലും കുറുക്കുവഴികളുണ്ടോ? ഇല്ലെന്നാണ് ഉത്തരം. അതിന് ഒരേയൊരു വഴിയേ ഉള്ളൂ... നിങ്ങൾ വിപണനം ചെയ്യുന്നത് ഉത്പന്ന മോ സേവന മോ എന്തുമാകട്ടെ അതിന്റെ ഗുണനിലവാരം ഉറപ്പാക്കുക. 'ഗുണനിലവാരം ' എന്ന വാക്കിനൊപ്പം നമ്മൾ കേട്ടു വരുന്ന മറ്റൊരു വാക്കാണ് ഐ.സ്.ഒ അംഗീകാരം എന്നത്. കടയിൽ പിണ്ണാക്കും പരുത്തിക്കുരുവും വാങ്ങാൻ പോയാലും കേൾക്കാം, ഐ.എസ്.ഒ. മാർക്കുള്ളതാ, ധൈര്യമായി വാങ്ങിക്കോളൂ എന്ന് . എന്താണ് ഐ.എസ്.ഒ അംഗീകാരം, എങ്ങനെ അതു നേടിയെടുക്കാം എന്നതിനെക്കുറിച്ചും , ട്രേഡ് മാർക്ക് (വ്യാപാര നാമം) രജിസ്ട്രേഷനെക്കുറിച്ചും കോഴിക്കോട് പുതിയ റയിലെ "മെന്റർ മാനേജ്മെന്റ് കൺസൾട്ടന്റ്സ് " എന്ന സ്ഥാപനത്തിത്തെ ലീഡ് ഓഡിറ്റർ ലിബിൻ ബേബി സംസാരിക്കുന്നു. ISO Certification Calicut, ISO Calicut, ISO Consultants Calicut, ISO 9001:2015 Calicut ആദ്യമേ തിരിച്ചറിയുക, ഐ.എസ്.ഒ. ഉത്പന്നങ്ങൾക്കുള്ള സർട്ടിഫിക്കേഷനല്ല, മറിച്ച് സ്ഥാപനങ്ങളെയാണ് സർട്ടിഫൈ ചെയ്യുന്നത്. ലളിതമായി പറഞ്ഞാൽ , പിണ്ണാക്കിന്റെയല്ല, പിണ്ണാക്കുണ്ടാക്കുന്ന കമ്പനിയുടെ ഗുണനിലവാരമാണ് ഐ.സ്.ഒ. സാക്ഷ്യപ്പെടുത്തുന്നതെന്ന് സാരം. ഐ.എസ്.ഒ. അംഗീകാരമുള്ള പിണ്ണാക്കെന്ന് ചാക്കിന് മുകളിൽ എഴുതരുത്. നിയമപരമായി തെറ്റാണത്. ഐ.സ്.ഒ അംഗീകാരമുള്ള പിണ്ണാക്കു കമ്പനി എന്നേ എഴുതാവൂ. സ്വാഭാവികമായും സംശയം തോന്നിയേക്കാം ഐ.സ്.ഒ. മാർക്ക് നോക്കി വിശ്വസിച്ച് എങ്ങനെ ഒരു സാധനം വാങ്ങുമെന്ന്. നിലവാരമുള്ള അധ്യാപകരും അന്തരീക്ഷവുമുള്ള സ്കൂളിൽ നിന്ന് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നില്ലേ? അതേ പോലെ ഐ.സ്.ഒ. നിലവാരത്തിലുള്ള ഒരു സ്ഥാപനത്തിൽ നിന്നുള്ള ഉത്പന്നം/ സേവനവും മികച്ചതായിരിക്കും. ആശങ്ക വേണ്ട . ഐ.എസ്.ഒ.(ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഡൈസേഷൻ). ആഗോളതലത്തിൽ വിവിധ രംഗങ്ങളിലുള്ള സ്ഥാപനങ്ങളുടെ ഗുണനിലവാരം ഏകീകൃത സ്വഭാവത്തിൽ മെച്ചപ്പെടുത്തുന്നതിന് സ്വിറ്റ്സർലാന്റിലെ ജനീവ ആസ്ഥാനമാക്കി 1947 ൽ രൂപീകൃതമായ എൻ.ജി.ഒ.. യാണ് ഐ.സ്.ഒ. നിലവിൽ 163 രാജ്യങ്ങൾ ഐ.സ്.ഒ. യിൽ അംഗങ്ങളാണ്. അതായത് ഇന്ത്യയിൽ നിന്നും ഒരു സ്ഥാപനത്തിന്റെ പേരിൽ എടുത്ത ഐ.സ്.ഒ. സർട്ടിഫിക്കറ്റ് മറ്റ് 162 രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ട താണ്. ഒരു സ്ഥാപനത്തിന്റെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തുന്നതിന് ആഗോളതലത്തിൽ സ്വീകാര്യമായ ഏക സർട്ടിഫിക്കറ്റാണ് ഐ.സ്.ഒ. സർട്ടിഫിക്കറ്റ്. കള്ളനാണയങ്ങളെ എങ്ങനെ തിരിച്ചറിയാം? ഏതൊരു രംഗത്തും ഒറിജിനലിനേക്കാളധികം വ്യാജൻമാരുള്ള ഈ കാലത്ത് ധാരാളമായി വ്യാജ ഐ.സ്.ഒ. സർട്ടിഫിക്കറ്റുകളും പ്രചരിക്കുന്നുണ്ട്. ഐ.സ്.ഒ. സർട്ടിഫിക്കേഷനെക്കുറിച്ചുള്ള വലിയ അവബോധം ആളുകൾക്കില്ലാത്തതാണ് ഈ രംഗത്തെ വ്യാജൻമാർക്ക് വളക്കൂറാകുന്നത്. ഐ.എ.എഫ്. (ഇന്റർനാഷണൽ അക്രഡിറ്റേഷൻ ഫോറം) ന്റെ അംഗീകാരുള്ള അക്രഡിറ്റേഷൻ ബോഡികൾക്ക് മാത്രമാണ് ഐ.എസ്.ഒ. സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള യോഗ്യതയുള്ളത്. ഐ.എ.എഫ്. അംഗീകാരമില്ലാത്ത സ്വതന്ത്ര ബോഡികൾ നൽകുന്നത് കംപ്ലയൻസ് സർട്ടിഫിക്കറ്റുകൾ മാത്രമാണ്. "ഐസ്.ഒ. പോലെ " എന്ന് സാക്ഷ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ മാത്രമാണവ. അല്ലാതെ , യതാർത്ഥ ഐ.എസ്. ഒ. സർട്ടിഫിക്കറ്റുകളല്ല. അതിനാൽ നിങ്ങളുടെ അക്രഡിറ്റേഷൻ ബോഡികൾ ഐ.എ.എഫ്. ൽ അംഗമാണോ എന്ന് ഉറപ്പുവരുത്തണം.അതിനായി, നിങ്ങൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ ഐ.എ.എഫ്. ലോഗോ മുദ്രണം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചാൽ മതി. ഐ.എ.എസ്( IAS), ഡാക്( DAC), യുകാസ് (UKAS), ഇജാക് (EGAC) തുടങ്ങിയവയാണ് ഏറ്റവും പ്രചാരമുള്ളതും ഐ.എ. എഫ്. അംഗത്വമുള്ളതുമായ അക്രഡിറ്റേഷൻ ബോഡികൾ. എങ്ങനെ അപേക്ഷിക്കാം? സർട്ടിഫിക്കേഷൻ നടപടികൾക്കായി മികച്ച ഒരു കൺസൾട്ടൻസി കണ്ടെത്തുകയാണ് ആദ്യപടി. ഐ.എസ്.ഒ. നിലവാരത്തിലേക്ക് ഉയരുന്നതിനായി നിങ്ങളുടെ സ്ഥാപനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, നടത്തേണ്ട പരിശീലനങ്ങൾ തുടങ്ങിയവയ്ക്കുള്ള സഹായം കൺസൾട്ടൻസികളാണ് നൽകുക. സർട്ടിഫിക്കേഷൻ ബോഡിയിൽ നിന്നുള്ള ലീഡ് ഓഡിറ്ററുടെ നിർദേശത്തിലും മേൽനോട്ടത്തിലുമാണ് കൺസൾട്ടൻസികൾ നിങ്ങളുടെ സ്ഥാപനത്തിൽ മികച്ച മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കുക. വിഭാഗങ്ങൾ ഏതൊക്കെ? ഏതൊരു സ്ഥാപനത്തിന്റെയും മാനേജ്മെന്റ് സിസ്റ്റം മെച്ചപ്പെടുന്നതിന് പൊതുവായി ചെയ്യുന്നതാണ് IS0 9001: 2015 ( ക്വാളിറ്റി മാനേജ്മെന്ന് സിസ്റ്റം) സർട്ടിഫിക്കേഷൻ. വിദ്യാഭ്യാസ- ആരോഗ്യ- ധനകാര്യ മേഖലകൾ തുടങ്ങി ഏതു രംഗത്തും ഈ സ്റ്റാൻഡേഡ് ചെയ്യാവുന്നതാണ്. ഭക്ഷ്യ സംസ്കരണ രംഗത്തുള്ള സ്ഥാപനങ്ങൾക്കായി IS0 22000: 2005 ( ഫുഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം) , ഏതെങ്കിലും തരത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് (ആശുപത്രികൾ, വ്യാവസായിക സ്ഥാപനങ്ങൾ തുടങ്ങിയവ ) IS0 14001: 2015 (എൻ വയോൺമെന്റൽ മാനേജ്മെന്റ് സിസ്റ്റം) എന്നിവയ്ക്കും അപേക്ഷിക്കാവുന്നതാണ്. ഐ ടി മേഖലയ്ക്കായി IS0 27001: 2013 (ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ് സിസ്റ്റം), ISO 20000-1: 2011 ( ഇൻഫർമേഷൻ സർവ്വീസ് മാനേജ്മെന്റ് സിസ്റ്റം ) എന്നീ സർട്ടിഫിക്കേഷനുകളാണ് പ്രധാനമായും ഉള്ളത് സർട്ടിഫിക്കേഷന് ശേഷം സാധാരണയായി മൂന്ന് വർഷമാണ് സർട്ടിഫിക്കറ്റുകളുടെ കാലാവധി.എല്ലാ വർഷവും സർട്ടിഫിക്കേഷൻ ബോഡിയുടെ സർവൈലൻസ് ഓഡിറ്റ് ഉണ്ടായിരിക്കും. തേർഡ് പാർട്ടി ഓഡിറ്റും പ്രതീക്ഷിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ സർട്ടിഫിക്കേഷന് ശേഷവും സ്ഥാപനം, കൃത്യമായി ഐ.എസ്.ഒ. സിസ്റ്റം പിന്തുടരേണ്ടത് നിർബന്ധമാണ്.ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം നിങ്ങൾക്ക് ലഭിച്ച സർട്ടിഫിക്കറ്റ് കാലാവധിയ്ക്ക് മുൻപ് തന്നെ റദ്ദാക്കുന്നതിന് സർട്ടിഫിക്കേഷൻ ബോഡിക്ക് അധികാരമുണ്ടായിരിക്കും. ഐ. എസ്.ഒ. - നേട്ടങ്ങൾ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നടത്തുന്നതിലൂടെ നിങ്ങളുടെ സ്ഥാപനം അന്താരാഷ്ട്ര നിലവാരത്തിലേക്കാണ് ഉയർത്തപ്പെടുന്നത്. അന്താരാഷ്ട്ര മാർക്കറ്റുകളിൽ വിപണി കണ്ടെത്തുന്നതിനും , മറ്റ് രാജ്യങ്ങളിലേക്ക് സ്ഥാപനത്തിന്റെ സേവനം വ്യാപിപ്പിക്കുന്നതിനുമെല്ലാം ഐ.എസ്.ഒ. ഗുണകരമാണ്. പ്രവർത്തനക്ഷമതയും കസ്റ്റമർ സർവീസും മെച്ചപ്പെടുന്നതിലൂടെ സ്വാഭാവികമായും സ്ഥാപനത്തിന്നെ വിശ്വാസ്യതയും വർദ്ധിക്കുന്നു. ഒരു സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കുകയെന്നത് സംരംഭകന് ഏറ്റവും തലവേദന പിടിച്ച ജോലിയാണ്. കൃത്യമായ രീതിയിൽ ഐ.എസ്.ഒ. നിർദേശങ്ങൾ പിന്തുടരുന്നതിലൂടെ ഓഫിസ് ഭരണസംബന്ധമായ കാര്യങ്ങൾ ലളിതവും സുഗമവും ആകുകയും ജോലിഭാരം കുറയുകയും ചെയ്യുമെന്നത് മറ്റൊരു പ്രധാന നേട്ടമാണ്. സേവന സംബന്ധമായ മേഖലകളിലാണ് ഈ നേട്ടം കൂടുതൽ പ്രകടമാകുക. സ്ഥാപനത്തിലെ ജീവനക്കാർക്ക് ലീഡ് ഓഡിറ്ററുടെ നേതൃത്വത്തിൽ കൺസൾട്ടൻസിയിൽ നിന്ന് ലഭിക്കുന്ന പരിശീലന ക്ലാസിലൂടെ കസ്റ്റമർ സർവീസ് മെച്ചപ്പെടുകയും സ്ഥാപനത്തിനകത്ത് മെച്ചപ്പെട്ട തൊഴിൽ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യും. Trademark Registration Calicut, Trademark Calicut, ട്രേഡ് മാർക്ക് സിംപിളാണ്. പവർ ഫുള്ളും ട്രേഡ് മാർക്കിനെക്കുറിച്ച് വിശദീകരിക്കുന്നതിന് മുൻപ് ഒരു ചെറിയ കഥ പറയാം. നഗരത്തിലെ പ്രധാന തുണിക്കച്ചവടമാണ് "ഇട്ടിച്ചൻ തുണിക്കച്ചവടം". 60 വർഷത്തെ പാരമ്പര്യവും വിശ്വാസവും ആർജ്ജിച്ച സ്ഥാപനം. പെട്ടെന്നൊരു ദിവസം നഗരത്തിൽ ഒറിജിനലിനെ വെല്ലുന്ന മറ്റൊരു "ഇട്ടിച്ചൻ തുണിക്കച്ചവടം" തുടങ്ങി. നമ്മുടെ ഒറിജിനൽ ഇട്ടിച്ചൻ കാലത്തിനൊത്ത് മാറി പരിഷ്കരിച്ച കട തുറന്നതാണെന്ന് കരുതി നാട്ടുകാർ മൊത്തം പുതിയ കടയിൽ കയറി... ഫലമോ ഒറിജിനൽ ഇട്ടിച്ചന്റെ ആപ്പീസു പൂട്ടി. ഈ കഥ ഇവിടെ എന്തിനു പറഞ്ഞുവെന്നല്ലേ? നമ്മുടെ ഒറിജിനൽ ഇട്ടിച്ചൻ അയാളുടെ കടയുടെ പേരിൽ ഒരു ട്രേഡ് മാർക്ക് എടുത്തിരുന്നെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഇട്ടിച്ചനെതിരെ കേസുകൊടുത്ത് കച്ചവടം പൂട്ടിക്കാമായിരുന്നു. ഒരു പേരിൽ ഏതാണ്ടൊക്കെയുണ്ടെന്ന് ഇപ്പോ മനസിലായല്ലോ? അതുകൊണ്ടാണ് നേരത്തേ പറഞ്ഞത് ട്രേഡ് മാർക്ക് സിംപിളും പവർഫുള്ളും ആണെന്ന്. വർഷങ്ങളുടെ അധ്വാനവും പണവും ഒഴുക്കി സ്ഥാപനത്തിന്റെ പേരിൽ നിങ്ങൾ ഉണ്ടാക്കിയെടുത്ത വിശ്വാസ്യത സുരക്ഷിതമാക്കാനുള്ള മാർഗമാണ് ട്രേഡ് മാർക്ക് . തുടക്കത്തിൽത്തന്നെ ട്രേഡ് മാർക്കിലൂടെ സ്ഥാപനത്തിന്റെ പേര് സുരക്ഷിതമാക്കിയതിന് ശേഷം ബിസിനസ് ആരംഭിക്കുന്ന രീതിയിലേക്ക് പുതിയ സംരംഭകർ മാറിയിട്ടുണ്ട് .നിങ്ങളുടെ സ്ഥാപനത്തിന്റെ പേരും വിശ്വാസ്യതയും മറ്റുള്ളവർ ഉപയോഗിക്കുന്നത് തടയാൻ ഇതിലൂടെ കഴിയുന്നു. ട്രേഡ് മാർക്ക് വിഭാഗങ്ങൾ ഇന്ത്യയിൽ 45 വിഭാഗങ്ങളായി ട്രേഡ് മാർക്കിനെ തരം തിരിച്ചിട്ടുണ്ട്. ഒന്നു മുതൽ 34 വരെ വിഭാഗങ്ങൾ വിവിധ മേഖലകളിലെ ഉൽപന്നങ്ങൾക്കും 35 മുതൽ 45 വരെയുള്ളവ വിവിധ മേഖലകളിലെ സേവനങ്ങൾക്കുമാണ് നീക്കിവെച്ചിരിക്കുന്നത്. ട്രേഡ്മാർക്ക് അപേക്ഷകൾ എങ്ങനെ? Trademark Calicut, Trademark Consultants Calicut നമ്മുടെ രാജ്യത്ത് ട്രേഡ് മാർക്ക് അപേക്ഷകൾ നൽകേണ്ടത് ഐ.പി.ആർ. (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്) ഓഫീസുകളിലാണ്. കേരളത്തിൽ നിന്നുള്ള അപേക്ഷകൾ ചൈന്നൈ ഐ.പി.ആർ. ഓഫിസിലാണ് സ്വീകരിക്കുക. സംരംഭകന് നേരിട്ട് അപേക്ഷിക്കാമെങ്കിലും നേരിട്ടുള്ള അപേക്ഷകളിൽ ക്ലാസ് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടും മറ്റും തെറ്റുകൾ കടന്നുകൂടാൻ ഇടയുള്ളതിനാൽ പരിചയ സമ്പന്നരായ അറ്റോണി / ഏജന്റുമാരെ ഏൽപ്പിക്കുന്നതാണ് ഉചിതം. അനുയോജ്യമായ ക്ലാസുകൾ തിരഞ്ഞെടുത്ത് വേണം അപേക്ഷകൾ സമർപ്പിക്കാൻ. അപേക്ഷാ നടപടികൾ ലളിതവത്കരിച്ചതും അപേക്ഷകളിൽ നേരിട്ടിരുന്ന കാലതാമസം ഒഴിവാക്കിയതും കൂടുതൽ സംരംഭകർ ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, വിറ്റഴിക്കൽ എന്നിവയ്ക്കായി 'വിപോ' (WIP0) വഴി ഇന്റർനാഷണൽ ട്രേഡ്മാർക്കാണ് എടുക്കേണ്ടത്. പേരുകളാണ് ട്രേഡ് മാർക്ക് ചെയ്യുന്നതെങ്കിൽ , സ്ഥാപനത്തിന്റെ വെബ്സൈറ്റുകൾ, ബ്രോഷറുകൾ, ഉത്പന്നങ്ങൾ എന്നിവയുടെ ഡിസൈനുകൾ കോപ്പി റൈറ്റ് രജിസ്ട്രേഷൻ വഴിയാണ് സുരക്ഷിതമാക്കേണ്ടത്. വിവിധ കണ്ടുപിടുത്തങ്ങളുടെ സുരക്ഷക്കായി പേറ്റന്റ് രജിസ്ട്രേഷനും അപേക്ഷിക്കാം. വിവിധങ്ങളായ ഇത്തരം സാധ്യതകൾ ഉപയോഗിച്ച് ഒരോ സംരംഭകനും അവരുടെ ഭൗതികപരമായ അധ്വാനത്തെ സുരക്ഷിതമാക്കാം. ISO Calicut, ISO Certification Calicut, ISO Consultants Calicut, ISO Certificaiton, ISO 9001:2015
false